SCHOOL PARLIAMENT ELECTION 2018-19
Friday, 3 August 2018
Friday, 27 July 2018
Sunday, 6 May 2018
Congrats...
Saturday, 5 May 2018
Plus One Admission
*പ്ലസ് വൺ അപേക്ഷിക്കാം*
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മെയ് 18 വരെ അപേക്ഷ സമർപ്പിക്കാം.
ട്രയൽ
അലോട്ട്മെൻറ് മെയ് 25 ന് നടക്കും.ആദ്യ അലോട്ട്മെന്റ് ജൂൺ
ഒന്നിനായിരിക്കും.മുഖ്യ അലോട്ട്മെൻറ് ജൂൺ 12 ന് അവസാനിക്കും. ജൂൺ 13 ന്
ക്ലാസുകൾ തുടങ്ങും.ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ
അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ
പ്രവേശനം നേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ശേഷം അപേക്ഷയുടെ പ്രിൻറൗട്ടിൽ വിദ്യാർത്ഥിയും
രക്ഷിതാവും ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം
ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി
പ്രിൻസിപ്പലിന് സമർപ്പിക്കണം. വെരിഫിക്കേഷനായി സമർപ്പിക്കുന്ന സമയത്ത്
അപേക്ഷാ ഫീസായ 25 രൂപ അടയ്ക്കണം.
*ഓൺലൈൻ അപേക്ഷ സമർപ്പണം ഇങ്ങനെ*
മെയ് 9 മുതൽ 18 വരെ സമയമുള്ളതിനാൽ ആദ്യ ദിനങ്ങളിൽ തിരക്ക് കൂട്ടി പിഴവ് വരുത്താതിരിക്കാൻ ശ്രദ്ധിക്കണം. www.hsçap.kerala.gov.in
എന്ന വെബ് പോർട്ടലിന്റെ ഹോം പേജിൽ Public എന്ന ടാബിന് താഴെയുള്ള APPLY
ONLINE - SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കാൻ
ഉദ്ദേശിക്കുന്ന ജില്ല , യോഗ്യതാ പരീക്ഷയുടെ സ്കീം , രജിസ്റ്റർ നമ്പർ, മാസം,
വർഷം, ജനനത്തീയ്യതി എന്നിവ നൽകിയ ശേഷം Mode of Fee Payment സെലക്ട്
ചെയ്യണം.
അപേക്ഷാഫീസ് അടക്കുന്ന രീതി നൽകി ലോഗിൻ
ബട്ടൺ ക്ലിക്ക് ചെയ്താൽ ഓൺലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും.ഇവിടെ
അപേക്ഷാർത്ഥിയുടെ പൊതുവിവരങ്ങളാണ് നൽകേണ്ടത്.
അപേക്ഷകന്റെ
ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക് , എൻ സി സി /
സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ
തെറ്റാതെ രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് വിവരങ്ങൾ
രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയന്റ് നൽകിയാൽ അപേക്ഷയിലെ
സുപ്രധാന ഘട്ടമായ ഓപ്ഷൻ നൽകുന്ന പേജിൽ എത്തും.
വിദ്യാർത്ഥി
പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയകോമ്പിനേഷനും
ചേരുന്നതാണ് ഒരു ഓപ്ഷൻ . അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും
കോമ്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട്
പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം. ഇങ്ങനെ
കൂടുതൽ സ്കൂളുകളും കോമ്പിനേഷനുകളും ക്രമത്തിൽ' നൽകാം. അപേക്ഷകന് യാത്രാ
സൗകര്യവും പഠിക്കാൻ താൽപ്പര്യവുമുള്ള സ്കൂളുകൾ മാത്രമേ
തെരഞ്ഞെടുക്കാവൂ.മാർക്കിനും ഗ്രേഡ് പോയിന്റിനും അനുസരിച്ച് ലഭിക്കാൻ
സാധ്യതയുള്ള സ്കൂളും കോമ്പിനേഷനും തെരഞ്ഞെടുത്താൽ ആദ്യ അലോട്ട്മെന്റുകളിൽ
തന്നെപ്രവേശനം ലഭിക്കും.ആവശ്യമുള്ള ഓപ്ഷനുകൾ നൽകി
സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനയ്ക്ക് ലഭിക്കും.
ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി ഓൺലൈൻ അപേക്ഷ
സമർപ്പണം പൂർത്തിയാക്കണം. അന്തിമമായി സമർപ്പിച്ച അപേക്ഷയുടെ
പ്രിന്റൗട്ടിന്റെ കോപ്പിയിൽ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പ് വെച്ച്
അനുബന്ധ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയാണ് വെരിഫിക്കേഷനായി സ്കൂളുകളിൽ
സമർപ്പിക്കേണ്ടത്.
Revaluation
Revaluation Circular
Application Form
ഉത്തരക്കടലാസുകളുടെ പുന്‍ര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകള്‍ പത്താം തിയതി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഫീസും അപേക്ഷകന്‍ അതത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് മേയ് പത്തിന് വൈകുന്നേരം അഞ്ചിന് മുന്‍പേ നല്‍കിയിരിക്കണം. അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ മേയ് 11ന് വൈകുന്നേരം അഞ്ചിന് മുന്‍പേ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം മേയ് 31 നകം പരീക്ഷാഭവന്‍ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മേയ് 31നകം നല്‍കുന്നതാണ്
Application Form
ഉത്തരക്കടലാസുകളുടെ പുന്‍ര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകള്‍ പത്താം തിയതി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഫീസും അപേക്ഷകന്‍ അതത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് മേയ് പത്തിന് വൈകുന്നേരം അഞ്ചിന് മുന്‍പേ നല്‍കിയിരിക്കണം. അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ മേയ് 11ന് വൈകുന്നേരം അഞ്ചിന് മുന്‍പേ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം മേയ് 31 നകം പരീക്ഷാഭവന്‍ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മേയ് 31നകം നല്‍കുന്നതാണ്
Thursday, 3 May 2018
SSLC RESULT
FULL A+
Sl No | Name | Class |
1 | NIHLA SHERIN V | X.D |
2 | NAJIYA . K | X.B |
3 | DEENA FATHIMA. KV | X.A |
4 | JALEEDA.K | X.B |
5 | RAMEESHA NASRIN | X.F |
6 | NIHALA C | X.D |
7 | LENA FATHIMA | X.A |
8 | NAJIYA NAZREEN. | X.A |
9 | JISNA T | X.C |
10 | SRUTHI K | X.C |
11 | MUBASHIRA. PK | X.F |
9 A+
Sl No | Name | Class |
1 | AMNA.C.P | X.A |
2 | RISHMINA SHERIN K | X.C |
8 A+
1 | AJILA . E | B |
2 | FIDA.E | B |
3 | SUSHITHA P K | C |
4 | SONA MOL .K | B |
5 | AMINA NAJMA K | B |
6 | FATHIMATH ZUHRA TK | E |
7 | LUBABA FEBIN | A |
8 | NOORA . E | A |
9 | RAHNA T P | C |
10 | RAMSHIDA SHARIN KP | B |
11 | SHAHANA SHIRIN | B |
12 | FATHIMA LUBNA | F |
SUBJECT GRADE
A+ | A | B+ | B | C+ | C | D+ | |
FIRST LANGUAGE (PAPER I) | 175 | 47 | 16 | 7 | 5 | 3 | 0 |
FIRST LANGUAGE (PAPER II) | 217 | 20 | 10 | 4 | 1 | 1 | 0 |
ENGLISH | 37 | 36 | 58 | 60 | 43 | 16 | 3 |
THIRD LANGUAGE | 91 | 71 | 53 | 27 | 8 | 3 | 0 |
SOCIAL SCIENCE | 39 | 39 | 48 | 58 | 43 | 22 | 4 |
PHYSICS | 58 | 46 | 34 | 48 | 45 | 16 | 6 |
CHEMISTRY | 40 | 41 | 45 | 55 | 45 | 18 | 9 |
BIOLOGY | 172 | 32 | 15 | 21 | 9 | 4 | 0 |
MATHEMATICS | 15 | 19 | 24 | 50 | 89 | 42 | 14 |
I T | 141 | 72 | 33 | 7 | 0 | 0 | 0 |
Tuesday, 1 May 2018
SSLC Result
SSLC Result -- 3/5/2018
എസ്.എസ്.എൽ.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD
LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍
അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹയര്‍
സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍
പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ
സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നാളെ രാവിലെ 10.30 ന്
നടക്കുന്ന പത്രസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്
ഫലപ്രഖ്യാപനം നടത്തും. അതിനു ശേഷം ആപ്പിലൂടെ ഫലം അറിയാം.
ഐ.ടി സ്കൂള്‍ സ്കൂളിന്റെ (KITES) സഫലം എന്ന മൊബൈല്‍ ആപ്പിലൂടയും ഫലമറിയാം.
TO DOWNLOAD SAPAHALAM APP CLICK HERE ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും എസ്.എസ്.എല്‍ സി ഫലമറിയാന്‍ സാധിക്കും. താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.
എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു
Thursday, 12 April 2018
Thursday, 1 March 2018
Saturday, 20 January 2018
Subscribe to:
Posts (Atom)