മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച നാടൻ ഭക്ഷ്യ മേള വൈവിധ്യമാർന്ന നാനൂറിൽ പരം വിഭവങ്ങൾ
കൊണ്ടു ശ്രദ്ധേയമായി.പന, ഈന്ത് പൊടികൾ കൊണ്ടുള്ള പലഹാരങ്ങൾ,വിവിധ ഇനം അപ്പത്തരങ്ങൾ,കിഴങ്ങു വർഗ വിഭവങ്ങൾ, പായസങ്ങൾ, ചമ്മന്തികൾ, പുട്ടുകൾ,ക്ഷീണമകറ്റാനും
ആരോഗ്യത്തിനും മുൻ തലമുറ ഉപയോഗിച്ചിരുന്ന പാനീയങ്ങൾ തുടങ്ങി രുചികളുടെ
മേളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. മുക്കം പ്രസ് ഫോറം
പ്രസിഡന്റ് എ. പി മുരളീധരൻ മാസ്റ്റർ നാടൻ ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു .
പ്രധാന അധ്യാപകൻ പി.അബ്ദു അധ്യക്ഷത വഹിച്ചു. മുക്കം കൃഷി അസിസ്റ്റന്റ് ഓഫീസർ
കൃഷ്ണജ അമ്പലവയൽ, വി.സുബ്രഹ്മണ്യൻ, വഹാബ് കളരിക്കൽ, സുഹ്‌റ ബീവി, ഖദീജ
കൊളപ്പുറം,എ. എം.നിസാർ ഹസ്സൻ,പി.കെ ഇസ്മയിൽ മാസ്റ്റർ ടി. നതീജ,തുടങ്ങിയവർ
സംസാരിച്ചു. ടി. റിയാസ് സ്വാഗതവും കെ.ശാമില നന്ദിയും പറഞ്ഞു.
*പ്ലസ് വൺ അപേക്ഷിക്കാം* പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മെയ് 18 വരെ അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്മെൻറ് മെയ് 25 ന് നടക്കും.ആദ്യ അലോട്ട്മെന്റ് ജൂൺ ഒന്നിനായിരിക്കും.മുഖ്യ അലോട്ട്മെൻറ് ജൂൺ 12 ന് അവസാനിക്കും. ജൂൺ 13 ന് ക്ലാസുകൾ തുടങ്ങും.ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം നേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ശേഷം അപേക്ഷയുടെ പ്രിൻറൗട്ടിൽ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പലിന് സമർപ്പിക്കണം. വെരിഫിക്കേഷനായി സമർപ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടയ്ക്കണം. *ഓൺലൈൻ അപേക്ഷ സമർപ്പണം ഇങ്ങനെ* മെയ് 9 മുതൽ 18 വരെ സമയമുള്ള...




Comments
Post a Comment