എസ് . എസ് . എല് . സി പരീക്ഷയുടെ ഫലം ഇന്ന് ( ഏപ്രില് 27) ബുധനാഴ്ച രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി വി . എസ് . സെന്തില് സെക്രട്ടേറിയേറ്റിലെ പി . ആര് . ചേമ്പറില് പ്രഖ്യാപിക്കും . എസ് . എസ് . എല് . സി ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന് ലോകമെമ്പാടും റിസള് ട്ട് അറിയാന് ഐടി സ് കൂള് വിപുലമായ സംവിധാനങ്ങള് ഇക്കൊല്ലം ഒരുക്കിയിട്ടുണ്ട് . ലോകത്ത് എവിടെയുളളവര് ക്കും ഫലം www.results.itschool.gov.in www.result.itschool.gov.in www.keralaresults.nic.in www.results.kerala.nic.in എന്നീ വെബ് സൈറ്റുകളില് ലഭിക്കും . ഇതിന് പുറമെ ചുവടെ നല്‍കിയിരിക്കുന്ന 6 രീതികളിലും ഫലമറിയാം . METHOD 1 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന 1. ആദ്യം www.results.itschool.gov.in എന്ന സൈറ്റ് തുറന്ന് Register Now എന്ന ലിങ്കില് ക്ലിക്ക് ചെയ്യുക . 2. തുറന്ന് വരുന്ന ജാലകത്തില് കുട്ടിയുടെ പേരും മൊബൈല് നമ്പരും നല്കി S...